

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജൂലൈ 18 വരെ പ്രവേശനം അനുവദിക്കില്ലെന്ന് കോട്ടയം ജില്ലാ കലക്ടർ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ജൂലൈ 18 വരെയാണ് ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാലയാത്ര നിരോധിച്ചിട്ടുള്ളത്. ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ജൂലൈ 25 വരെ നിരോധിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മലയോരമേഖലകളിലേക്കും ഇന്നു മുതൽ രാത്രിയാത്രാനിരോധനം ഏർപ്പെടുത്തി. നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര നിരോധിച്ചു.
വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള യാത്രകളാണ് നിരോധിച്ചിട്ടുള്ളത്. ഇന്നു മുതൽ (16.07.2024 ) മുതൽ ജൂലൈ 21 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates