കോഴിക്കോട് മലയോര മേഖലയില്‍ രാത്രിയാത്രാ നിയന്ത്രണം

ഇന്നു രാത്രിയും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കോഴിക്കോട്: ഇന്നു രാത്രിയും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 

ജില്ലയിലുടനീളം, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളില്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com