നിമിഷ പ്രിയയുടെ വധശിക്ഷ; അറ്റോര്‍ണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍, പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യം

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടുവെന്നും അബ്ദുല്‍ ഫത്താഹ് മെഹ്ദി വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
nimisha priya case
തലാലിന്റെ സഹോദരന്‍(Abdul Fattah Mahdi), നിമിഷപ്രിയ/nimisha priyafacebook
Updated on
1 min read

സന: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടുവെന്നും അബ്ദുല്‍ ഫത്താഹ് മെഹ്ദി വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

nimisha priya case
'കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി'; കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരനെ കാണാനില്ല

വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരന്‍ വീണ്ടും പ്രതികരിച്ചിരിക്കുന്നത്.

nimisha priya case
'തെരഞ്ഞെടുപ്പ് പട്ടിക ക്രമക്കേടില്‍ മൂന്ന് തവണ പരാതിപ്പെട്ടിരുന്നു, കൃഷ്ണ തേജ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറിയില്ലേ?'

2017 ജൂലൈ 25ന് യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Summary

Talal's brother was killed for taking a hard line on the execution of Malayali nurse Nimisha Priya, who was imprisoned in Yemen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com