പത്തൊൻപതുകാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കി, മറ്റൊരു വിവാഹത്തിന് ശ്രമം; സഹപാഠി അറസ്റ്റിൽ

കാസർകോഡ് സ്വദേശി ഷിനോജാണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വയനാട്; പത്തൊൻപത്കാരിയായ  വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയെന്ന പരാതിയിൽ സഹപാഠി അറസ്റ്റിൽ. കാസർകോഡ് സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. വൈത്തിരി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. 

രണ്ട് വർഷം മുൻപാണ് പെൺകുട്ടി മൈസൂരിലെ കോളജിൽ പഠിക്കാനായി പോയത്. അവിടെ വച്ച് ഇരുവരും പരിചയപ്പെടുകയായിരുന്നു. തുടർന്ന് വിവാഹവാ​ഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ​തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ഷിനോജ് ഒരുങ്ങിയതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SNDP leader triggers controversy
VEENA GEORGE
Five ministers for Muslim League; portfolios tomorrow
Today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com