നിപ: വടകരയില്‍ 15 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. 

വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടര്‍ന്ന് വടകര ജില്ല ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്‌സുമാണ് സമ്പര്‍ക്കത്തിലായത്.

തിങ്കളാഴ്ച സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണാനും രോഗി എത്തി. ഇവിടെ രക്തപരിശോധനയടക്കം നടത്തി. കൂടുതല്‍ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കും ഇയാള്‍ പോയിരുന്നു. സഹകരണ ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയില്‍ ഡോക്ടര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചത്. ഇതിനുപുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്തദിവസംതന്നെ വില്യാപ്പള്ളി ആരോഗ്യകേന്ദ്രത്തിലും പരിശോധനക്ക് എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com