തലശേരില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍

ബിജെപി പിന്തുണ പ്രഖ്യാപിച്ചത് പത്രിക വിവാദത്തില്‍ നിന്ന് തലയൂരാന്‍ മാത്രമാണെന്ന് നസീര്‍
തലശ്ശരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌
തലശ്ശരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കണ്ണൂര്‍; തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായമൊന്നും ലഭിച്ചില്ലെന്നും പിന്തുണ പ്രഖ്യാപിച്ചത് പത്രിക വിവാദത്തില്‍ നിന്ന് തലയൂരാന്‍ മാത്രമാണെന്നും നസീര്‍ പറഞ്ഞു. പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. തുടര്‍ന്ന് സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

സമ്മര്‍ദ്ദത്തില്‍പ്പെട്ട് തെറ്റുപറ്റിയതായും അവരുടെ പിന്തുണ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും നസീര്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കാസര്‍കോട് വെച്ച് പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും നസീര്‍ പറഞ്ഞു

തടിയൂരാന്‍ വേണ്ടിയാണ് ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com