മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ല: ഹൈക്കോടതി 

സര്‍ക്കാരായാലും മാധ്യമങ്ങള്‍ ആയാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ അവകാശമില്ല
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: കാരണമില്ലാതെ പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരായാലും മാധ്യമങ്ങള്‍ ആയാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കി.

സ്വകാര്യതയില്‍ കടന്നുകയറുന്നതിന് മാധ്യമ പ്രവര്‍ത്തനം ഒരു ഒഴിവുകഴിവല്ല. ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേക്കാള്‍ ഗോസിപ്പുകള്‍ കൊടുക്കാനാണ് താത്പര്യമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ജനങ്ങളില്‍ ഒരു വിഭാഗം ഇത്തരം സെന്‍സേഷനലും ഇക്കിളി നിറഞ്ഞതുമായ വാര്‍ത്തകള്‍ അപ്പടി വിഴുങ്ങുന്നുണ്ട്. നിലവില്‍ ഇതു തിരുത്താന്‍ സംവിധാനങ്ങളൊന്നുമില്ല. ഇതിങ്ങനെ തുടരണോയെന്നത് മാധ്യമങ്ങള്‍ തന്നെയാണ് പരിശോധിക്കേണ്ടത്. കുറച്ചുപേരുടെ പ്രവൃത്തി മൂലം വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളില്‍ ഒന്നായ ഫോര്‍ത്ത് എസ്‌റ്റേറ്റിനാണെന്ന് കോടതി പറഞ്ഞു. 

പട്ടിക വിഭാഗത്തിനു നേരായ അതിക്രമം തടയല്‍ നിയമം മൂലം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com