ഇനി സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട!; ഒറ്റ ക്ലിക്കില്‍ എഫ്‌ഐആര്‍ വിരല്‍ത്തുമ്പില്‍

കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴി എഫ്‌ഐആര്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.
pol app
pol appകേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴി എഫ്‌ഐആര്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ (First Information Report) പോല്‍ ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനായി ആപ്പ് തുറന്ന് Services ലെ 'FIR Download' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി ബന്ധപ്പെട്ട എഫ്‌ഐആര്‍ കണ്ടെത്തി പരിശോധിക്കാം. ലഭ്യമായ എഫ്‌ഐആര്‍ പകര്‍പ്പ് മൊബൈല്‍ ഫോണില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും.

സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാമെന്നും കേരള പൊലീസ് അറിയിച്ചു.

pol app
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇന്ന് പ്രവൃത്തിദിനം
pol app
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

No need to go directly to the station anymore!; FIR at your fingertips with a single click

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com