

കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി കുപ്രസിദ്ധ മയക്കുമരുന്നു വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. എടക്കാട് കിഴുന്നപ്പാറയിലെ എ പ്രണവിനെ (31) യാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടട, കിഴുന്നപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 7.583 ഗ്രാം മെത്താ ഫിറ്റാമിനുമായി പ്രതി അറസ്റ്റിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പിപി സുഹൈലിനും പി. വി. ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റു സ്ഥലങ്ങളിൽ നിന്ന് മൊത്തമായി എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
തോട്ടട, അമ്മുപറമ്പ്, ഐടിഐ , എന്നീ ഭാഗങ്ങളിൽ വിദ്യാർഥികൾക്കും മറ്റും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രണവ്. മുമ്പും സമാനമായ നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ ചിറമ്മൽ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ് കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ശ്യാം രാജ്, സായൂജ് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി എന്നിവരും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates