ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍; സമയക്രമം അറിയാം

സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ കെഎസ്ആര്‍ടിസി പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും.
onam special ksrtc service
ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍പ്രതീകാത്മക ചിത്രം
Updated on
3 min read

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും.

www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്.

ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗളൂരു ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍

10.09.2024 മുതൽ 23.09.2024 വരെ

1. 19.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

2. 20.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

3. 20.50 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

4. 21.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

5. 21.45 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

6. 22.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

7. 22.50 ബംഗളൂരു - കോഴിക്കോട് (SF) - മൈസൂർ, സുൽത്താൻബത്തേരി വഴി

8. 23.15 ബംഗളൂരു - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

9. 20.45 ബംഗളൂരു - മലപ്പുറം (S/F) - മൈസൂർ, കുട്ട വഴി(alternative days)

10. 20.45 ബംഗളൂരു - മലപ്പുറം (S/Dlx.) - മൈസൂർ, കുട്ട വഴി(alternative days)

11. 19.15 ബംഗളൂരു - തൃശ്ശൂർ (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

12. 21.15 ബംഗളൂരു- തൃശ്ശൂർ (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

13. 22.15 ബംഗളൂരു - തൃശ്ശൂർ (SF) - കോയമ്പത്തൂർ, പാലക്കാട് വഴി

14. 17.30ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

15. 18.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

16. 19.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

17. 19.45 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

18. 20.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

19. 17.00 ബംഗളൂരു - അടൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

20. 17.30 ബംഗളൂരു - കൊല്ലം (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

21. 18.10 ബംഗളൂരു - കോട്ടയം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

22. 19.10 ബംഗളൂരു - കോട്ടയം (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി

23. 20.30 ബംഗളൂരു- കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി

24. 21.45 ബംഗളൂരു - കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി

25. 22.45 ബംഗളൂരു - കണ്ണൂർ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

26. 22.15 ബംഗളൂരു - പയ്യന്നൂർ (S/Exp.) - ചെറുപുഴ വഴി

27. 19.30 ബംഗളൂരു - തിരുവനന്തപുരം (S/Dlx.) - നാഗർ‍കോവിൽ വഴി

28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) - നാഗർ‍കോവിൽ വഴി

29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂർ വഴി

കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍

09.09.2024 മുതല്‍ 22.09.2024 വരെ

1. 20.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

2. 20.45 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

3. 21.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

4. 21.45 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

5. 22.15 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

6. 22.30 കോഴിക്കോട് - ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

7. 22.50 കോഴിക്കോട് – ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

8. 23.15 കോഴിക്കോട് – ബംഗളൂരു (SF) - മാനന്തവാടി, കുട്ട വഴി

9. 20.00 മലപ്പുറം - ബംഗളൂരു (S/F) - മാനന്തവാടി, കുട്ട വഴി(alternative days)

10. 20.00 മലപ്പുറം - ബംഗളൂരു (S/Dlx.) - മാനന്തവാടി, കുട്ട വഴി (alternative days)

11. 19.45 തൃശ്ശൂര്‍ - ബംഗളൂരു (S/Exp.)- കോയമ്പത്തൂര്‍, സേലം വഴി

12. 21.15 തൃശ്ശൂര്‍ - ബംഗളൂരു (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി

13. 22.15 തൃശ്ശൂര്‍ - ബംഗളൂരു (SF) - കോയമ്പത്തൂര്‍, സേലം വഴി

14. 17.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

15. 18.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

16. 19.00 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

17. 19.30 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

18. 20.15 എറണാകുളം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

19. 17.30 അടൂര്‍ -ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

20. 18.00 കൊല്ലം - ബംഗളൂരു (S/ Exp.) - കോയമ്പത്തൂര്‍, സേലം വഴി

21. 18.10 കോട്ടയം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

22. 19.10 കോട്ടയം - ബംഗളൂരു (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

23. 20.10 കണ്ണൂര്‍ - ബംഗളൂരു (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി

24. 21.40 കണ്ണൂര്‍ – ബംഗളൂരു (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

25. 22.10 കണ്ണൂര്‍ - ബംഗളൂരു (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

26. 17.30 പയ്യന്നൂര്‍ - ബംഗളൂരു (S/Exp.) - ചെറുപുഴ വഴി

27. 18.00 തിരുവനന്തപുരം-ബംഗളൂരു (S/Dlx.) - നാഗര്‍‍കോവില്‍, മധുര വഴി

28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) - നാഗര്‍‍കോവില്‍ വഴി

29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി

യാത്രക്കാരുടെ തിരക്ക് മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍വേഷന്‍ ഒഴിവാക്കുവാന്‍ ഈ സര്‍വീസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാല്‍ അനുവദനീയമായ ഫ്‌ളെക്‌സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുകയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

onam special ksrtc service
കാണാതായവരെ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം; വയനാട്ടില്‍ ഇന്ന് ജനകീയ തിരച്ചില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com