കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്; കുമ്പനാട്ടിൽ രണ്ടു കേസുകളിൽ മാത്രം നഷ്ടമായത് 1.02 കോടി രൂപ

രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്
Bank fraud
Bank fraudപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

പത്തനംതിട്ട: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി മാത്രം 1.02 കോടി രൂപയാണ് നഷ്ടമായത്.

Bank fraud
'കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, കേരളത്തിലെ പിബി അംഗം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല'

നിർമല സീതാരാമൻ പരാമർശിച്ച ചില സംരംഭങ്ങളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിക്കിട്ടുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇവയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്നും പണം നിക്ഷേപിക്കാനുള്ള ലിങ്കും ഒപ്പം നൽകും. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അക്കൗണ്ട് ആരംഭിച്ചു പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്.

Bank fraud
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

പണം നിക്ഷേപിച്ചതിനു പിന്നാലെ, ഇതിന്റെ സ്രോതസ്സിനെക്കുറിച്ച് ഇഡി, സിബിഐ തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുമെന്നും ഇതൊഴിവാക്കാൻ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടും. ഈ വിവരം വീട്ടിലുള്ളവരോ ബാങ്കുകാരോ പൊലീസുകാരോ അറിയാൻ പാടില്ലെന്നു കർശനമായി വിലക്കുകയും ചെയ്യും. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണു തട്ടിപ്പുകാരിൽ കൂടുതലും. ഇംഗ്ലിഷും ഹിന്ദിയുമാണ് സംസാരിക്കുന്നത്. വിഡിയോയുടെ ആധികാരികത സംബന്ധിച്ചു പൊലീസ് സംശയം പ്രകടിപ്പിച്ചു.

Summary

Online fraud using Union Minister Nirmala Sitharaman's video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com