'സന്നിധാനത്ത് ഓണ്‍ലൈന്‍ റൂം ബുക്കിങ് കൂട്ടണം, കൂടുതല്‍ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കണം; ശുചി മുറികളില്‍ വൃത്തി ഉറപ്പാക്കണം'

ശബരിമല സന്നിധാനത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 200 ആക്കി ഉയര്‍ത്തണമെന്ന് ഹൈക്കോടതി
Sabarimala
sabarimalaഫയൽ
Updated on
1 min read

കൊച്ചി: ശബരിമല സന്നിധാനത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 200 ആക്കി ഉയര്‍ത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഇത് 104 ആണ്. കൂടുതല്‍ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കണം. ഓരോ ടോയ്ലറ്റ് യൂണിറ്റിലും മേല്‍നോട്ടത്തിനായി ഒരു ജീവനക്കാരനെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ശുചിമുറികളില്‍ വൃത്തി ഉറപ്പാക്കണം. പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളില്‍ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കണം. ഭാഷാ പ്രശ്‌നം പരിഹരിക്കാന്‍ 'ഹെല്‍പ്പ് ഡെസ്‌കുകള്‍' സ്ഥാപിക്കണം. പരാതി അറിയിക്കാന്‍ വെബ് പോര്‍ട്ടല്‍ തയാറാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്നും കോടതി വിമര്‍ശിച്ചു.

സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ച് ഹൈക്കോടതി

ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി ഹൈക്കോടതി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.

നിലവില്‍ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 20,000 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ഭക്തര്‍ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് ദര്‍ശനം ലഭിച്ചത്. ചിലര്‍ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

Sabarimala
സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ച് ഹൈക്കോടതി; നിയന്ത്രണം തിങ്കളാഴ്ച വരെ

സ്പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാന്‍ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറയ്ക്കുന്നതോടെ പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.

വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. രാവിലെ വാദത്തിനിടെ പറഞ്ഞ പോലെ കാര്യങ്ങള്‍ നടന്നില്ലല്ലോ എന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ ഏകോപനമില്ലായ്മയെയും കോടതി വിമര്‍ശിച്ചിരുന്നു.

Sabarimala
ഈ വര്‍ഷം അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 851 കാല്‍നടയാത്രക്കാര്‍ക്ക്, കൂടുതലും സീബ്രാ ക്രോസിങ്ങില്‍; സ്‌പെഷ്യല്‍ ഡ്രൈവുമായി പൊലീസ്, 1232 നിയമലംഘനങ്ങള്‍ പിടികൂടി
Summary

Online room bookings should be increased in Sannidhanam, more bio-toilets should be installed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com