ഓപ്പറേഷന്‍ തൂഫാന്‍: ഇന്ന് അറസ്റ്റിലായത് 233 പേര്‍; ഇതുവരെ പിടികൂടിയത് 1.13 കിലോഗ്രാം എംഡിഎംഎ

വിവിധ തരത്തിലുള്ള നിരോധിത ലഹരി മരുന്നുകള്‍ കൈവശം വച്ചതിന് 215 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.
Operation Toofan: 233 people arrested today
Operation ToofanFILE
Author:
Updated on
1 min read

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 233 പേര്‍ അറസ്റ്റില്‍ വിവിധ തരത്തിലുള്ള നിരോധിത ലഹരി മരുന്നുകള്‍ കൈവശം വച്ചതിന് 215 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.

Operation Toofan: 233 people arrested today
ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

ഇതുവരെ 1442 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 1559 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.13 കിലോഗ്രാം എംഡിഎംഎയും 111.58 കിലോഗ്രാം കഞ്ചാവും 931 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്‌സാപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com