മദ്യത്തിന് അധിക പണം : രണ്ട് ബെവ്കോ ജീവനക്കാർക്ക് സസ്പെൻഷൻ

മദ്യത്തിന് അധിക പണം ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു
bevco
bevcoപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബെവ്‌കോ എംഡിയാണ് നടപടിയെടുത്തത്. മദ്യത്തിന് അധിക പണം ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു.

bevco
ഇടമലക്കുടിയിൽ രോ​ഗിയുമായി വീണ്ടും ദുരിത യാത്ര; കമ്പിൽ തുണി കെട്ടി ചുമന്ന് നാട്ടുകാർ ( വിഡിയോ)

3 ലിറ്റർ മദ്യം വാങ്ങിയ ആളോട് 50 രൂപയാണ് അധികം വാങ്ങിയത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട എക്സൈസ് മന്ത്രി എം ലിജു അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഇത്തരം അഴിമതികൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി. മദ്യത്തിന് കൂടുതൽ വില വാങ്ങുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

bevco
അന്ന് നട്ടെല്ലിൽ തുളച്ചു കയറിയ ചില്ലു കഷ്ണങ്ങൾ; വേദന നിറഞ്ഞ 12 വർഷങ്ങൾ, ഒടുവിൽ പരിഹാരം
bevco
ഭീകരതയ്ക്കെതിരെ രാഷ്ട്രപതിയുടെ മുന്നറിയിപ്പ്, സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
bevco
തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ വിലക്ക്: ഡിവൈഎഫ്ഐക്ക് അനുമതി നിഷേധിച്ച് ദേവസ്വം ബോർഡ്; സംസ്ഥാന സമ്മേളന വേദി അരണാട്ടുകരയിലേക്ക് മാറ്റി
Summary

Overcharging for liquor: Two Bevco employees suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com