പി ജയരാജന്റെ ആരോഗ്യനില തൃപ്തികരം; രണ്ടുദിവസത്തിനകം ആശുപത്രി വിടും 

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ ആരോഗ്യനില തൃപ്തികരം
പി ജയരാജന്‍ / ഫയല്‍ ചിത്രം
പി ജയരാജന്‍ / ഫയല്‍ ചിത്രം
Updated on: 
1 min read

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ ആരോഗ്യനില തൃപ്തികരം. രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകും.

ഓഗസ്റ്റ് 30ന് കോവിഡ് സ്ഥിരീകരിച്ച ജയരാജന്, ശനിയാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകും. വെള്ളിയാഴ്ച വീണ്ടും പരിശോധിച്ച് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com