എസ് ശ്രീജിത്തിന് പകരം പി വിജയന്‍ ശബരിമല കോര്‍ഡിനേറ്റര്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
P Vijayan IPS
പി വിജയൻ ഐപിഎസ്ഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

തിരുവനന്തപുരം: ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ മേധാവിയായി സ്ഥലംമാറിയ എസ്. ശ്രീജിത്തിന് പകരമാണ് ഈ പുതിയ നിയമനം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

തീര്‍ഥാടനം തികച്ചും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. 2024 ഒക്ടോബറില്‍ എംആര്‍ അജിത്കുമാറിനു പകരമാണ് ശ്രീജിത്തിനെ നിയോഗിച്ചത്. രണ്ടു വര്‍ഷത്തോളം ശ്രീജിത്തിനായിരുന്നു ചുമതല.

2011-ല്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് പി. വിജയന്‍ നടപ്പിലാക്കിയ 'പുണ്യം പൂങ്കാവനം' എന്ന ശുചീകരണ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ ഈ പദ്ധതി പിടിച്ചുപറ്റിയിരുന്നു.

P Vijayan IPS
ഹോം വര്‍ക്ക് ചെയ്യാത്തതിന്‌ അധ്യാപകന്റെ മര്‍ദനം; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; പരാതി
P Vijayan IPS
'എല്‍ നിനോ' മത്തി കുറയ്ക്കും; പൊന്നുവില നല്‍കേണ്ടി വരും; പഠനം
P Vijayan IPS
സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

P. Vijayan replaces S. Sreejith as Sabarimala Coordinator

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com