

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകന്‍ അടിച്ചത്. കുട്ടിയുടെ കൈയ്യുടെ എല്ലിന് പൊട്ടലുണ്ട്. മലപ്പുറം കല്ലിങ്ങല്‍ എംഎസ്എംഎച്ച്എസ്എസിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്
ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് പിറക് വശത്തിലൂടെ വന്ന അധ്യാപകന്‍ വലിയൊരു ചൂരല്‍ കൊണ്ട് കൈപത്തിക്ക് മുകള്‍ ഭാഗത്തായി അടിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിനി പറയുന്നു. അടിച്ചതിന് ശേഷവും അധ്യാപകന്‍ കുട്ടിയെ കൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ചു. കൈ വീര്‍ത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്.
കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ രക്ഷിതാക്കള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates