സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

എരമം സ്വദേശികളായ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.
DEVANSH SAURYA
ദേവാന്‍ഷ് ശൗര്യ
Edited By:
Updated on
1 min read

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു. എരമം സ്വദേശികളായ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. സൂരജ് വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാന്‍ഷ്

ഒരു വയസുകാരന് അനസ്‌തേഷ്യ നല്‍കിയതില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് കുടുംബം ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയതോടെയാണ് കുട്ടി ഗുരുരാവസ്ഥയിലായത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

DEVANSH SAURYA
ഹോം വര്‍ക്ക് ചെയ്യാത്തതിന്‌ അധ്യാപകന്റെ മര്‍ദനം; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; പരാതി
DEVANSH SAURYA
അയ്യപ്പ സംഗമങ്ങള്‍ ഇനിയില്ല, അയപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ പിണറായിക്ക് മറുപടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
DEVANSH SAURYA
പത്ത് വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ്; സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി

A one-year-old child, who was undergoing treatment following an anesthesia error, has died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com