പാലക്കാട് വീട് കുത്തിത്തുറന്ന് 20 പവനും പണവും കവര്‍ന്നു; മോഷണം പിന്‍വാതില്‍ തകര്‍ത്ത്

20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്
palakkad burglary
Palakkad Burglary: 20 Sovereigns of Gold Stolen in Thirumittacode Break-In
Updated on: 
1 min read

പാലക്കാട്: തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. 20 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 5,000 രൂപയുമാണ് കവര്‍ന്നത്. തയ്യില്‍ ഫൈസലിന്റെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. ഫൈസല്‍ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിം, രഹ്ന എന്നിവരുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

രഹ്ന നാണയത്തുട്ടുകള്‍ സൂക്ഷിച്ചിരുന്ന കുടുക്ക കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലെ അലമാര പൂട്ട് പൊളിച്ച നിലയില്‍ കണ്ടതും സ്വര്‍ണം നഷ്ടപ്പെട്ട വിവരവും മനസ്സിലാക്കുന്നത്. 5 പവന്റെ മാല, വളകള്‍, കൈച്ചെയിന്‍, മോതിരങ്ങള്‍, കമ്മലുകള്‍, പാദസരം എന്നിവയുള്‍പ്പെടെ 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ വീടിന്റെ പിന്‍വശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

രാത്രി ഒരു മണി വരെ സാലിം മുകള്‍ നിലയില്‍ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നതിനാല്‍, മോഷണം ഒരു മണിക്ക് ശേഷമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. മുന്‍വശത്ത് മാത്രം സിസിടിവി ക്യാമറയുള്ളതിനാല്‍ അതില്‍പ്പെടാതെ പിന്‍വശത്തു കൂടെയാണ് മോഷ്ടാവ് എത്തിയത്. വീടിനെക്കുറിച്ച് കൃത്യമായ വിവരമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

palakkad burglary
ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു
palakkad burglary
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച: 12 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളും കവർന്നു
palakkad burglary
അമ്മാവന്റെ സ്വര്‍ണം മോഷ്ടിച്ച് എസ്‌യുവി വാങ്ങി, പൂജയ്ക്കും ക്ഷണിച്ചു; യുവാവ് പിടിയില്‍
Summary

Palakkad Theft: 20 Sovereigns of Gold and Cash Stolen After Thieves Break Into House in Thirumittacode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER