

തൃശൂര്‍: കുന്ദംകുളത്തിന് സമീപമുള്ള തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉള്‍പ്പെടെയാണ് കവര്‍ന്നത്.
ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ സിസിടിവിയില്‍ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവര്‍ന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു മോഷ്ടാവെന്നും ഏകദേശം 15 കിലോഗ്രാം ഭാരമുള്ള മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം സമീപത്തെ മറ്റ് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണങ്ങള്‍ നടന്നതായും ഈ മോഷണങ്ങളെല്ലാം നടത്തിയത് ഒരാള്‍ തന്നെയാണോയെന്നുള്ളതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates