പരവൂര്‍ നഗരസഭ ഭരണം യുഡിഎഫിന് ; നറുക്കില്‍ ഭാഗ്യം ; പി ശ്രീജ ചെയര്‍പേഴ്‌സണ്‍

അത്യന്തം ആവേശകരമായ തെരഞ്ഞെടുപ്പായിരുന്നു പരവൂരില്‍ നടന്നത്
കോണ്‍ഗ്രസ് കൊടികള്‍ / ഫയല്‍ ചിത്രം
കോണ്‍ഗ്രസ് കൊടികള്‍ / ഫയല്‍ ചിത്രം
Updated on: 
1 min read

കൊല്ലം : കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭ ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. പി ശ്രീജ നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ഷൈലജയെയാണ് പരാജയപ്പെടുത്തിയത്. 

അത്യന്തം ആവേശകരമായ തെരഞ്ഞെടുപ്പായിരുന്നു പരവൂരില്‍ നടന്നത്. ആദ്യം മൂന്നു മുന്നണികളും മല്‍സരിച്ചു. ഇതില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 14 വീതം വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിക്ക് നാല് വോട്ടും ലഭിച്ചു. 

തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രണ്ടാം വട്ടവും വോട്ടെടുപ്പ് നടത്തി. ഇതിലും രണ്ടുപേര്‍ക്കും 14 വോട്ട് വീതം ലഭിച്ചു. 

തുടര്‍ന്ന് വരണാധികാരി നറുക്കെടുപ്പിലേക്ക് നീങ്ങി. ഇതിലാണ് പി ശ്രീജ വിജയിച്ചത്. കൊല്ലം ജില്ലയില്‍ യുഡിഎഫിന് ഭരണം ലഭിച്ച ഏക നഗരസഭയാണ് പരവൂര്‍. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിച്ച നഗരസഭയാണിത്. 

എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭയും നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടിയിരുന്നു. കോണ്‍ഗ്രസിലെ സീമ കണ്ണനാണ് കളമശ്ശേരി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com