സര്‍വീസിന് കൊടുത്ത വാഹനം കിട്ടിയില്ല; ഓല ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിന് വെച്ച സ്‌കൂട്ടറെടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം

തോട്ടക്കാട് പള്ളി വികാരി ഫാ. ജോണ്‍സ് എബ്രഹാമാണ് മണിപ്പുഴയിലെ ഓല ഷോറൂമില്‍ കയറി മറ്റൊരു വാഹനം കൊണ്ടുപോയത്
ktm
Parish priest protests by taking scooter kept for test rides at Ola showroom
Updated on
1 min read

കോട്ടയം: സര്‍വീസിനായി നല്‍കിയ സ്‌കൂട്ടര്‍ മാസങ്ങളായി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് വൈദികന്റെ വ്യത്യസ്ത പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരി ഫാ. ജോണ്‍സ് എബ്രഹാമാണ് മണിപ്പുഴയിലെ ഓല ഷോറൂമില്‍ കയറി മറ്റൊരു വാഹനം കൊണ്ടുപോയത്.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം സര്‍വീസിന് നല്‍കി നാളുകളേറെയായിട്ടും കിട്ടാതായതോടെയാണ് വികാരി പ്രതിഷേധവുമായി എത്തിയത്. കൃത്യമായ സ്‌പെയര്‍ പാര്‍ട്സുകള്‍ നല്‍കാത്തതിലും ഷോറൂമിന്റെ സേവനത്തിലെ വീഴ്ചയിലും പ്രകോപിതനായാണ് അദ്ദേഹം ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ടെസ്റ്റ് ഡ്രൈവിനായി വെച്ചിരുന്ന പുതിയ സ്‌കൂട്ടറുമായി അദ്ദേഹം മടങ്ങുകയായിരുന്നു.

തന്റെ വാഹനം തിരികെ നല്‍കുമ്പോള്‍ ഈ സ്‌കൂട്ടര്‍ തിരിച്ചേല്‍പ്പിക്കാമെന്നും, പ്രതിഷേധത്തിന്റെ ഭാഗമായി മാത്രമാണ് താനിത് ചെയ്യുന്നതെന്നും ഫാ. ജോണ്‍സ് എബ്രഹാം വ്യക്തമാക്കി. ഓലയുടെ മോശം സേവനത്തിനെതിരെ മുന്‍പും നിരവധി ഉപഭോക്താക്കള്‍ മോട്ടോര്‍ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിട്ടുണ്ട്.

ktm
ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍
ktm
'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍'; വിശദീകരണവുമായി പിണറായി
ktm
പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ല: വിഡി സതീശന്‍
Summary

Vehicle left for service not returned; parish priest protests by taking scooter kept for test rides at Ola showroom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com