'എനിക്ക് പെട്ടി ഓട്ടോറിക്ഷയില്ല;അഫ്‌സാന പറയുന്നത് പച്ചക്കള്ളം' ; ഒന്നുമറിയില്ലെന്ന് നസീര്‍

സ്വന്തമായി പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും, വാഹനം ഓടിക്കാന്‍ അറിയില്ലെന്നും നസീര്‍ പറയുന്നു
നസീർ, അഫ്സാന
നസീർ, അഫ്സാന
Updated on
1 min read


പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിന്റെ തിരോധാനത്തില്‍ അഫ്‌സാനയുടെ വാദം തള്ളി കേസില്‍ പൊലീസ് ചോദ്യം ചെയ്ത നസീര്‍. തന്റെ പെട്ടി ഓട്ടോയില്‍ നൗഷാദിന്റെ മൃതദേഹം കൊണ്ടുപോയി എന്ന് അഫ്‌സാന പറയുന്നത് പച്ചക്കള്ളമാണ്. സ്വന്തമായി പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും, വാഹനം ഓടിക്കാന്‍ അറിയില്ലെന്നും നസീര്‍ പറയുന്നു. 

'എനിക്ക് ഒരു ആക്ടീവ മാത്രമേയുള്ളൂ. അതല്ലാതെ വണ്ടി ഓടിക്കാനറിയില്ല. നേരത്തെ ഒരു ദിവസം നൗഷാദ് പണി വല്ലതും കിട്ടുമോയെന്ന് ചോദിച്ചു. ചോദിക്കട്ടെ എന്നു പറഞ്ഞ ഞാന്‍ ഒരു ദിവസം അവനെ ജോലിക്ക് കൊണ്ടുപോയി. അവിടന്ന് ജോലി കഴിഞ്ഞ് പോയ അന്നേ ആ ബന്ധം തീര്‍ന്നു. പിന്നീട് ഒന്നും അറിയില്ല. കേസുമായി ഒരു ബന്ധവുമില്ല. ഒരു കാര്യവും അറിയില്ലെന്നും' നസീര്‍ പറഞ്ഞു. 

 നൗഷാദിന്റെ തിരോധാനത്തില്‍ മൃതദേഹവും നിര്‍ണായ തെളിവുകളും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. അഫ്‌സാനയും നൗഷാദും താമസിച്ചിരുന്ന പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഇന്നലെ മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com