ദേശീയ പാതയിൽ വാഹനാപകടം; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞുകയറി

തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു
death
national highway accidentപ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 7.15-ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു.

death
മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരല്‍ കടിച്ചെടുത്തു, മോഷ്ടാവിനായി തിരച്ചില്‍

വാഹനം നിർത്തി ഡ്രൈവർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം വീണുകിടന്നയാളുടെ ശരീരത്തിലൂടെ വീണ്ടും കയറിയിറങ്ങി. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പീച്ചി പൊലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചതെങ്ങനെയെന്ന് വ്യക്തമല്ല.

death
'എന്റെ കൈ വിടടാ'...; രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്ക്ക് പരിക്ക്
death
തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം
Summary

pattikad- thrissur national highway accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com