

കണ്ണൂര്‍: ചെറുപ്പക്കാരുടെ വിവാഹ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്‍ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. 'പയ്യാവൂര്‍ മാംഗല്യം' എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, പഞ്ചായത്ത് ഭരണ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് 'പയ്യാവൂര്‍ മാംഗല്യം' സംഘടിപ്പിക്കുന്നത്. അവിവാഹിതര്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയയില്‍ ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്‍ക്ക് പങ്കാളികളാകാം. അപേക്ഷകര്‍ രക്ഷിതാവിന്റെ ഫോണ്‍നമ്പര്‍ നല്‍കണം. സെപ്റ്റംബറില്‍ വിവാഹാലോചനകള്‍ നടക്കുമെന്നും ഒക്ടോബറില്‍ സമൂഹവിവാഹം നടത്താനാണ് തീരുമാനം.
നിശ്ചിത മാതൃതയിലുള്ള അപേക്ഷ സമര്‍പ്പിച്ച് 'പയ്യാവൂര്‍ മാംഗല്യം' പരിപാടിയുടെ ഭാഗമാകാം. അപേക്ഷാഫോമിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഗ്രാമപഞ്ചായത്ത് ഓഫീസ് വഴിയും സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വഴിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം.
സ്ത്രീകളുടെ അപേക്ഷ സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കാണ് കൈമാറേണ്ടത്. കണ്ണൂര്‍ ജില്ലാ വിധവക്ഷേമ സംഘം, എന്‍ജിഒ യൂണിയന്‍ ബില്‍ഡിങ്, പഴയ ബസ്സ്റ്റാന്‍ഡിന് സമീപം കണ്ണൂര്‍, 670001 മേല്‍വിലാസത്തിലും അയക്കാം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ഒരുക്കിയിരിക്കുന്ന പെട്ടിയിലോ പ്രസിഡന്റ്, പയ്യാവൂര്‍ ഗ്രാമപ്പഞ്ചായത്ത്, കണ്ണൂര്‍ ജില്ല, 670633 എന്ന വിലാസത്തിലോ ആണ് പുരുഷന്മാര്‍ അപേക്ഷ അയക്കേണ്ടത്. ഈ മാസം 20 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547876345, 9656382001, 7510288588 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates