മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

കഴിഞ്ഞ 19-ാം തീയതിയാണ് അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്ക് പറ്റി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മുകുന്ദന്‍ ഉണ്ണി
മുകുന്ദന്‍ ഉണ്ണി
Updated on: 
1 min read

തൃശൂര്‍: ദേശീയപാത നടത്തറയില്‍ സീബ്രാലൈനില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ മിനിലോറി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പാല്യേക്കര സ്വദേശി ലഷ്മി വിലാസത്തില്‍ മുകുന്ദന്‍ ഉണ്ണിയാണ് മരിച്ചത്.  കഴിഞ്ഞ 19-ാം തീയതിയാണ് അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്ക് പറ്റി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മുന്‍ വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരനാണ്. 

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മസംസ്‌കാരം വ്യാഴാഴ്ച (നാളെ) ഉച്ചക്ക്  12.30 ന് പാലിയക്കര വീട്ടുവളപ്പില്‍. ഭാര്യ: സന്ധ്യ എം. കര്‍ത്ത, മകന്‍: വിഷ്ണു എം. കര്‍ത്ത ( എല്‍ ആന്റ് ടി& മുംബൈ), മകള്‍:ശ്രീലക്ഷ്മി എം കര്‍ത്ത (എംബിഎ വിദ്യാര്‍ത്ഥിനി), അഛന്‍ പരേതനായ കെ ടി പീതാംബരന്‍ കര്‍ത്ത, അമ്മ: പരേതയായ ലക്ഷ്മി കുട്ടി കുഞ്ഞമ്മ .
സഹോദരങ്ങള്‍  -സി രവീന്ദ്രനാഥ് മുന്‍ വിദ്യാഭ്യാസമന്ത്രി, ശ്രീപാര്‍വ്വതി, ജയശ്രീ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER