ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാന്‍ അനുമതി

permission to keep the irumudikettu inside the aircraft
അയ്യപ്പനെ കാണാന്‍ ഇരുമുടിക്കെട്ട് തലയിലേന്തി ഭക്തിയോടെ പതിനായിരങ്ങള്‍/ ചിത്രം: പിടിഐ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ ഇളവ് അനുവദിക്കുന്നത്. വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കാര്യത്തില്‍ ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് യാത്രയില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ എക്സ്-റേ, ഇടിഡി , സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കര്‍ശനമായ ശരീര പരിശോധന തുടങ്ങിയവയ്ക്ക് ശേഷമാണ് ഇരുമുടിക്കെട്ട് കയറ്റാനാകുക. ഇരുമുടിക്കെട്ട് പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക ട്രേകള്‍ സജ്ജീകരിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കിയിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ മുമ്പ് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് കയറ്റുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയത്. സാധാരണഗതിയില്‍ സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിന്റെ ക്യാബിന്‍ ബാഗേജില്‍ തേങ്ങ കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍ ഈ പ്രത്യേക ഉത്തരവ് പ്രകാരം ഇരുമുടിക്കെട്ടിനുള്ളിലെ തേങ്ങയും നെയ്‌ത്തേങ്ങയും ക്യാബിനില്‍ കരുതാവുന്നതാണ്.

permission to keep the irumudikettu inside the aircraft
ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്
permission to keep the irumudikettu inside the aircraft
ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

Permission to keep the irumudikettu inside the aircraft

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER