വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കിയിട്ട് മർദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കിയിട്ട് മർദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് നാളെ പരി​ഗണിക്കും.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെയാണ് പിടിയിലായത്. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി.  

അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാൾ വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിഴിഞ്ഞം അടിമലത്തുറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. ചൂണ്ടക്കൊളുത്തിൽ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയിൽ നായയെ കണ്ടത്. സംഭവത്തിനെതിരേ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലയെന്നാണ് ആക്ഷേപം. 

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com