പിഎഫ്‌ഐ ഹര്‍ത്താല്‍; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞവര്‍ അറസ്റ്റില്‍

പൊതുമുതല്‍ നശിപ്പിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീര്‍, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.

പൊതുമുതല്‍ നശിപ്പിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് പാലോട് കാരേറ്റ് റോഡില്‍ അടപ്പുപാറയില്‍ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരില്‍ ഒരാളുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Attappadi Madhu murder case
VD Satheesan visit at Guruvayur Temple
VD Satheesan becomes the first Kerala CM to visit Guruvayur Temple
VD Satheesan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com