കൊച്ചി: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ കാര്‍ഷിക മേഖലകളില്‍ സംസ്ഥാനം നടപ്പാക്കിയ ജനകീയ പദ്ധതികള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിശപ്പ് രഹിത റസ്റ്റാറന്റ് പദ്ധതി, സ്‌കൂളുകളിലെ ഹൈടെക് വിദ്യാഭ്യാസ പരിപാടികള്‍, സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ടോയ്ലറ്റുകളും ശുചിമുറികളും നടപ്പാക്കാനുള്ള പദ്ധതി ഇവയെല്ലാം തന്റെ ആശയങ്ങളായിരുന്നെ് അദ്ദേഹം പറഞ്ഞു.
താനൊരു കമ്യൂണിസ്റ്റായതുകൊണ്ടായിരുന്നില്ല പിണറായിയെ പിന്തുണച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു. പാര്‍ട്ടി അധികാരത്തില്‍ എത്തിയതോടെ തന്റെ ഓഫീസിലും ഫാക്ടറികളിലും വിവിധ വകുപ്പുകള്‍ റെയ്ഡ് തുടങ്ങി. റെയ്ഡുകളില്‍ അദ്ദേഹത്തിന് പങ്കില്ല, പക്ഷേ അദ്ദേഹം നിശബ്ദത പാലിച്ചു. തന്നെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കാന്‍ പിണറായിക്ക് ആവശ്യപ്പെടാമായിരുന്നു. തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള തന്റെ തീരുമാനം എടുക്കുന്നതിന് മുന്‍പ് ആ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരക്ഷരം പോലും മുഖ്യമന്ത്രി മിണ്ടിയില്ല. പിന്നീട് താന്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സാബു പറഞ്ഞു.
2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പിണറായി വിജയനെപ്പോലെ ഒരു നേതാവ് സംസ്ഥാനത്ത് അടിമുടി മാറ്റം കൊണ്ടുവരുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. താനും അത് വിശ്വസിക്കുകയും അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തിരുന്നവെന്ന് സാബു പറഞ്ഞു.
തെലങ്കാനയില്‍ നിന്നുള്ളൊരു എംപിയാണ് കെജരിവാളുമായി അടുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് വഴി കെജരിവാളുമായി കൂടിക്കാഴ്ച ശരിയായി. ഡല്‍ഹിയില്‍ അദ്ദേഹം രാജകീയ സ്വീകരണം നല്‍കുകയും കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് നിര്‍ദേശിച്ചിരിക്കയാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതായും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
തനിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ല. ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ മുഖ്യമന്ത്രിയായാല്‍ തന്റെ സ്വകാര്യ കാര്‍ ഉപയോഗിക്കും. താന്‍ വാങ്ങിയ പെട്രോളില്‍ ആയിരിക്കും കാര്‍ ഓടിക്കുക, അതെന്റെ ഡ്രൈവര്‍ ഓടിക്കും. സ്വന്തം ചെലവില്‍ ഞാന്‍ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകും, സര്‍ക്കാര്‍ ചെലവിലായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആം ആദ്മി ചീഫ് പിസി സിറിയക്കിനെ കെജരിവാളിന് അറിയുകപോലും ഇല്ലായിരുന്നു. താനാണ് അദ്ദേഹത്തെ ട്വന്റിട്വന്റിയുടെ പരിപാടിയിലേക്ക് വിളിച്ചത്. എഎപിയുടെ സംസ്ഥാനഘടകത്തിനോട് പോലും ആലോചിക്കാതെയാണ് സിറിയക്കിനെ പാര്‍ട്ടി നേതൃത്വത്തിലിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പണം സമ്പാദിക്കാനായി പല രാഷ്ട്രീയക്കാരും വിവിധ ബിസിനസുകളില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹിക സേവനത്തിന് വേണ്ടിയായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശം. ഒരു വ്യവസായം വളരുമ്പോള്‍ അതിന്റെ ലാഭവിഹിതം പ്രദേശത്തിനും പരിസരവാസികള്‍ക്കം ലഭിക്കണമെന്ന് അച്ഛന്‍ എം സി ജേക്കബ് എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സംരംഭമായാണ് ട്വന്റി20 രൂപീകരിച്ചത്. കിഴക്കമ്പലത്ത് ഒരു മാതൃകാ പഞ്ചായത്ത് ഉണ്ടാക്കണമെന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates