'ഉഷാറാക്ക്', കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പിണറായി'; ലാല്‍സലാം; വിഡിയോ വൈറല്‍

എല്ലാവര്‍ക്കും ആശംസകള്‍, ലാല്‍സലാം. പിണറായി പറഞ്ഞു.
Pinarayi Vijayan video calls Muhammad Ziyan
പിണറായി കുട്ടികളെ വീഡിയോ കോള്‍ ചെയ്യുന്നു
Edited By:
Updated on
1 min read

തിരുവനനന്തപുരം: 'കുട്ടി സഖാവ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ കൊച്ചുതാരം മുഹമ്മദ് സിയാനെ വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ വിളിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കല്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് പിണറായി വിളിച്ചത്. ലാല്‍സലാം വിളികളോടെയാണ് ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത്.

ആരാണ് മുഹമ്മദ് സിയാന്‍ എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ ആരാണെന്നും പിണറായി ചോദിച്ചു. ബാലസംഘം ജോയിന്റ് സെക്രട്ടറിയാണെന്ന് സിയാന്‍ പറഞ്ഞു. കൂടെയുള്ളവര്‍ ബാലസംഘം പ്രസിഡന്റും സെക്രട്ടറിയും വൈസ് പ്രസിഡന്റുമായണെന്ന് പറഞ്ഞു. ഉഷാറല്ലേയെന്ന് പിണറായി ചോദിച്ചപ്പോള്‍ നിങ്ങളുടെ പാട് എന്താണെന്ന് സിയാന്‍ തിരികെ ചോദിച്ചു. എല്ലാവര്‍ക്കും ആശംസകള്‍, ലാല്‍സലാം. പിണറായി പറഞ്ഞു.

തിരൂരിലെ മുഹമ്മദ് സിയാന്റെ വൈറലായ 'കുട്ടി സഖാവ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ സിയാന്‍ മെറ്റക്ക് പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ 'കുട്ടി സഖാക്കള്‍' വീഡിയോ വൈറലായതിന് പിന്നാലെയാണ് അക്കൗണ്ട് ലഭ്യമല്ലാതായതെന്നാണ് ആരോപണം.

കുട്ടികള്‍ സ്വന്തം അധ്വാനത്തിലൂടെ ഒരുക്കിയ ഓഫീസിനെക്കുറിച്ചും ബാലസംഘം യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പരിചയപ്പെടുത്തുന്നതുമായ വീഡിയോകളാണ് അക്കൗണ്ടിലൂടെ ഇവര്‍ പങ്കുവെച്ചിരുന്നത്. ഇതില്‍ ഒരു വീഡിയോയ്ക്ക് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഏകദേശം 20 ലക്ഷം വ്യൂസ് നേടിയതായിരുന്നു ഈ വീഡിയോ. നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് വി അബ്ദുറഹ്മാന്‍ വിജയിക്കുമെന്ന് പന്തയം വെച്ചതിലൂടെ മുഹമ്മദ് സിയാന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Pinarayi Vijayan video calls Muhammad Ziyan
ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു
Pinarayi Vijayan video calls Muhammad Ziyan
പ്രവർത്തിക്കാൻ ഇടം ലഭിച്ചില്ല; പാർട്ടി വിട്ടത് കടുത്ത അവഗണന മൂലം: ബിജെപി വിട്ടതിൽ കാരണം വ്യക്തമാക്കി നടൻ ദേവൻ
Summary

Pinarayi Vijayan video calls young 'Kutti Sakhavu' star Muhammad Ziyan on WhatsApp after Meta bans Instagram account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com