കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരന്‍; വിഡി സതീശനെ പുകഴ്ത്തി പി കെ ശശി

കേരളത്തിലെ യുഡിഎഫിന്റെ പ്രസ്റ്റീജാണ് പി കെ ശശിയുടെ വിജയമെന്ന് വിഡി സതീശന്‍ പറഞ്ഞു
PK Sasi, VD Satheesan
PK Sasi, VD Satheesan
Updated on
1 min read

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശനെന്ന് മുന്‍ സിപിഎം നേതാവ് പി കെ ശശി. ഒറ്റപ്പാലത്തെ യുഡിഎഫ് കണ്‍വെന്‍ഷനിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി കെ ശശി പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുകഴ്ത്തിയത്. അപ്പുറവും ഇപ്പുറവും നില്‍ക്കുമ്പോഴും ഏറെ മതിപ്പു തോന്നിയിട്ടുള്ള നേതാവാണ് സതീശന്‍ എന്നും ശശി അഭിപ്രായപ്പെട്ടു. സിപിഎം വിട്ട് സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കിയ പി കെ ശശിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

PK Sasi, VD Satheesan
മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

നിയമസഭയില്‍ ഓരോ വിഷയം സതീശന്‍ ഉന്നയിക്കുമ്പോഴും, അദ്ദേഹം പ്രതിപക്ഷത്തും ഞാന്‍ ഭരണപക്ഷത്തും ഇരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ഓരോ വാക്കും ശ്രദ്ധിക്കാറുണ്ടായിരുന്നു. വിഡി സതീശനെ ഏറെ ഇഷ്ടപ്പെടുകയും മതിപ്പു തോന്നുകയും ചെയ്തിരുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ടാണ്. ഉറപ്പിച്ചു നിന്നുകൊണ്ട് പറയുകയാണ്, കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വിഡി സതീശന്‍. അതാണ് സതീശനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യമെന്നും പി കെ ശശി പറഞ്ഞു.

PK Sasi, VD Satheesan
'വാക്‌ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു പ്രതിഭയെ അധിക്ഷേപിച്ച് ലീഗ് നേതാവ്

ഒറ്റപ്പാലത്തെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി പി കെ ശശിയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രകീര്‍ത്തിച്ചു. സിപിഎമ്മിലെ അപചയം തുറന്നു കാട്ടിയതിനാണ് പി കെ ശശിക്ക് സിപിഎം വിടേണ്ടി വന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിലെ വൃത്തികേടുകള്‍ക്കെതിരെ പോരാടുന്നവരുടെ മുന്‍നിരയിലാണ് പി കെ ശശിയുടെ സ്ഥാനം. കേരളത്തിലെ യുഡിഎഫിന്റെ പ്രസ്റ്റീജാണ് പി കെ ശശിയുടെ വിജയമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Summary

Former CPM leader PK Sasi said that VD Satheesan is the prince of stands in Kerala politics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com