പ്ലസ് വണ്‍ സ്‌കൂള്‍- കോംബിനേഷന്‍ മാറ്റം: പ്രവേശനം ഇന്നു കൂടി

മാറ്റം ലഭിച്ചവര്‍ രേഖകള്‍ സഹിതം പുതിയ അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌കൂള്‍- കോംബിനേഷന്‍ മാറ്റത്തിനുള്ള അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നു കൂടിയുണ്ടാകും. മാറ്റം ലഭിച്ചവര്‍ രേഖകള്‍ സഹിതം പുതിയ അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. 

സ്‌കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം. പുതിയ സ്‌കൂളില്‍ ഇത് അടയ്ക്കണം. 

ഫീസ് ആദ്യ സ്‌കൂളില്‍ അടച്ചതു മതിയാകും. ഇതിന്‍രെ രശീത് പുതിയ സ്‌കൂളില്‍ നല്‍കണം. പുതിയ പ്രവേശനം നേടുമ്പോള്‍ അധിക ഫീസ് ആവശ്യമുണ്ടെങ്കില്‍ അതും അടയ്ക്കണം. 

സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള നിര്‍ദേശങ്ങളും 22 ന് രാവിലെ ഒമ്പതിന് പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ മാസം 30 ന് ഈ വര്‍ഷത്തെ പ്ലസ് വണ്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com