ജനങ്ങളെ മറന്നു, മുഖ്യമന്ത്രി സ്വയം ചക്രവര്‍ത്തിയായി; വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ ഐശ്വര്യം; പിഎംഎ സലാം

നിരവധി സാമ്പത്തിക ക്രമക്കേട് കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെപ്പോലൊരു സാമുദായ നേതാവിനെ, ആ കേസുകള്‍ ഒഴിവാക്കാം എന്ന വാഗ്ദാനം നല്‍കി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും അപമാനിക്കാന്‍ കൂട്ടുപിടിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്?
pma salam
പിഎംഎ സലാം
Updated on
2 min read

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ഒരു 'ജനപക്ഷ' മുന്നേറ്റത്തിനാണ് വഴിതെളിച്ചതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രെട്ടറി പിഎംഎ സലാം. സിപിഎമ്മും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും, കേസുകളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മലപ്പുറത്തെയും ലീഗിനെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ തന്ത്രവുമാണ് ഇതിനു പിന്നിലെന്ന ഗുരുതരമായ ആരോപണമാണ് സമകാലിക മലയാളത്തിന് അഭിമുഖത്തില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി മുസ്ലിം ലീഗിനെക്കുറിച്ചും മലപ്പുറം ജില്ലയെക്കുറിച്ചും വളരെ വര്‍ഗീയപരമായ പ്രസ്താവനകളാണ് മുന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. ഈ പരാമര്‍ശങ്ങള്‍ യു.ഡി.എഫിന്റെ വലിയ വിജയത്തിന് കാരണമായിട്ടുണ്ടോ? ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിതെളിച്ചോ?

തീര്‍ച്ചയായും. ഇവിടെ ന്യൂനപക്ഷ കണ്‍സോളിഡേഷനോ ഭൂരിപക്ഷ കണ്‍സോളിഡേഷനോ ഒന്നുമല്ല, മറിച്ച് 'ജനപക്ഷ' കണ്‍സോളിഡേഷനാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറത്തെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും എത്ര വലിയ വര്‍ഗീയ പ്രചാരണങ്ങളാണ് വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തെക്കൊണ്ട് അത് ചെയ്യിക്കുന്ന പിണറായി വിജയനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ജില്ലയെ മുഴുവന്‍ താറടിച്ചു കാണിച്ചില്ലേ? അതുപോലെ തന്നെ, നിരവധി സാമ്പത്തിക ക്രമക്കേട് കേസുകളില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെപ്പോലൊരു സാമുദായ നേതാവിനെ, ആ കേസുകള്‍ ഒഴിവാക്കാം എന്ന വാഗ്ദാനം നല്‍കി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും അപമാനിക്കാന്‍ കൂട്ടുപിടിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്? അത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളെ മുഖ്യമന്ത്രി ചെന്ന് ആദരിക്കുകയും പ്രകീര്‍ത്തിക്കുകയും സ്വന്തം വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.

pma salam
ഭരണമാറ്റത്തിന് പിന്നാലെ പടിയിറങ്ങി; കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

അപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ യഥാര്‍ത്ഥത്തില്‍ യു.ഡി.എഫിന് ഗുണമാവുകയാണോ ചെയ്തത്?

സത്യത്തില്‍ വെള്ളാപ്പള്ളി നടേശനാണ് ഇപ്പോള്‍ യു.ഡി.എഫിന്റെ 'ഐശ്വര്യം'. അദ്ദേഹത്തിന്റെ വര്‍ഗീയ പ്രസ്താവനകളുടെ ഫലമായിട്ടാണ് മലപ്പുറത്തെ 16-ല്‍ 16 സീറ്റും നേടാനും, കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും വളരെ വലിയ മുന്നേറ്റം ഉണ്ടാക്കാനും യുഡിഎഫിന് സാധിച്ചത്.

മുന്‍പ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളായിരുന്നല്ലോ മലപ്പുറത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നത്. പിന്നീട് എപ്പോഴാണ് സിപിഎമ്മും വെള്ളാപ്പള്ളിയെ പോലുള്ള നേതാക്കളും ഈ വഴിയിലേക്ക് എത്തിയത്?

ഇതിന്റെ പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. നടേശനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കേസുകള്‍ ഒഴിവാക്കിക്കൊടുക്കാം എന്ന ഉറപ്പിന്മേലാണ് അദ്ദേഹം ഇത്തരത്തിലുള്ള വര്‍ഗീയ പ്രസ്താവനകള്‍ ഇറക്കുന്നത്. അതുപോലെ തന്നെ, ഭരണത്തിലിരിക്കുന്നവര്‍ക്കും കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള കേസുകള്‍ ഒഴിവാക്കി കിട്ടാനുള്ള 'ഓഫറുകള്‍' വന്നിട്ടുണ്ടാകാം. അതിന്റെ ഭാഗമായാണ് ഈ മാറ്റം.

pma salam
'ജനപ്രിയ ഗിമ്മിക്കുകള്‍ കാണിക്കരുത്'; സിപിഎമ്മിന്റെ തിരിച്ചടിയില്‍ നിന്ന് യുഡിഎഫ് പാഠം ഉള്‍ക്കൊള്ളണം; എകെ ആന്റണി

ഈ വിഷയങ്ങള്‍ അല്ലാതെ, യു.ഡി.എഫിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഒരു വിലയിരുത്തലായി ഈ വിജയത്തെ കാണാന്‍ സാധിക്കുമോ?

പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എല്‍.ഡി.എഫ് ജനങ്ങളെ മറന്നുപോയി. ഇതൊരു ജനാധിപത്യ സര്‍ക്കാരാണെന്ന കാര്യം വിസ്മരിച്ച്, മുഖ്യമന്ത്രി ഒരു ചക്രവര്‍ത്തിയായി സ്വയം അവരോധിച്ചു. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ എത്ര തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കുകയും അവര്‍ക്കായി നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. അഴിമതി തുടര്‍ക്കഥയാവുകയും ഖജനാവ് കൊള്ളയടിക്കപ്പെടുകയും ചെയ്ത ഒരു സര്‍ക്കാരിനെതിരെയുള്ള ജനവിധി കൂടിയാണിത്.

യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്തിനായിരിക്കും?

കഴിഞ്ഞ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ തിരിച്ചുപിടിക്കണം എന്നതാണ് ലക്ഷ്യം. സല്‍ഭരണം കാഴ്ചവെക്കുകയും ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും.

പുതിയ യു.ഡി.എഫ് മന്ത്രിസഭയില്‍ ലീഗിന്റെ പ്രാതിനിധ്യം എങ്ങനെയായിരിക്കും?

സീറ്റുകള്‍ക്ക് ആനുപാതികമായ അര്‍ഹമായ പ്രാതിനിധ്യം പാര്‍ട്ടിക്ക് ഉണ്ടാകും.

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗിന് ഉണ്ടായിരുന്നത്. അത് തുടരുമോ?

അത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ആയിട്ടില്ല. ഉടന്‍ തന്നെ യു.ഡി.എഫ് യോഗം ചേരും. ആ യോഗത്തിലായിരിക്കും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രിയെ യുഡിഎഫ് ഉടന്‍ തീരുമാനിക്കുമോ?

തീര്‍ച്ചയായും. യു.ഡി.എഫ് യോഗത്തിന് ശേഷം വൈകാതെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

Summary

PMA Salam stated that Vellappally's communal remarks gifted 16 seats to the League in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News
Vellappally Natesan
pma salam
Vellappally Natesan election prediction kerala assembly election 2026
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com