17കാരി പ്രസവിച്ചു; 34കാരനായ ഭർത്താവിനെതിരെ പോക്സോ കേസ്

സംഭവം കണ്ണൂർ പാപ്പിനിശ്ശേരിയിൽ
POCSO Case
POCSO പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സേലം സ്വദേശിയായ 34കാരനെ സംഭവത്തിൽ വളപട്ടണം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തു വച്ച് വിവാഹിതരായെന്നാണ് ഇവർ പറയുന്നത്. ഭാര്യയും സേലം സ്വദേശി തന്നെയാണ്. വിവാഹ ശേഷമാണ് ഇവർ പാപ്പിനിശ്ശേരിയിൽ താമസമായത്.

POCSO Case
റഷ്യയില്‍ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചിട്ട് ഏഴ് മാസം; ബിനിലിന്റെ കുടുംബം കാത്തിരിക്കുന്നു മൃതദേഹമെങ്കിലും ഒന്നു കാണാന്‍

കണ്ണൂർ മെഡിക്കൽ കോളജിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അ​ധികൃതരുടെ പരാതിയലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

POCSO Case
അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
Summary

POCSO, Kannur News: They say they got married in Salem as per tradition in the presence of relatives. The wife is also a Salem native.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com