police arrest
പിറന്നാൾ ആഘോഷത്തിനെത്തിയവരെ പൊലീസ് പിടികൂടുന്നു വീഡിയോദൃശ്യത്തിൽ നിന്ന്

'പൊലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ചു തകര്‍ക്കും'; പിറന്നാള്‍ ആഘോഷം പൊളിച്ച പൊലീസിന് ഗുണ്ടകളുടെ ഭീഷണി

തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് ഫോണ്‍ ഭീഷണി സന്ദേശം വന്നത്
Published on

തൃശൂര്‍: ഗുണ്ടാ നേതാവിന്റെ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം പൊളിച്ച പൊലീസ് നടപടിക്കെതിരെ ഗുണ്ടകളുടെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനും, പൊലീസ് കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് ഫോണ്‍ ഭീഷണി സന്ദേശം വന്നത്.

തേക്കിന്‍കാട് മൈതാനിയില്‍ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം വിളിച്ചുചേര്‍ത്ത ഗുണ്ട തീക്കാറ്റ് സാജന്‍ ആണ് ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് തെക്കേഗോപുരനടയ്ക്ക് സമീപം ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് അനുയായികളെല്ലാം ഒത്തുകൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

police arrest
'യൂണിഫോമും കാര്‍ഡുമില്ലാതെ കണ്‍സഷനില്ല'; ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം

എന്നാല്‍ പാര്‍ട്ടി നടക്കുന്നതിന് മുമ്പേ സ്ഥലത്തെത്തിയ പൊലീസ്, ആഘോഷത്തിന് ഒത്തുകൂടിയ 32 പേരെ കസ്റ്റഡിയിലെടുത്തു. ഗുണ്ടാ നേതാവിന്റെ അനുചരസംഘം, ആരാധകര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ 16 പേരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഒത്തുകൂടിയവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com