പൊലീസ് മുന്നറിയിപ്പ്; വിദ്വേഷം പ്രചരിപ്പിച്ചാൽ, പങ്കിട്ടാൽ കടുത്ത നടപടി

റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധി വന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍
Updated on
1 min read

കാസർക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി എടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പ്

റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.

പ്രതീകാത്മക ചിത്രം
റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും വെറുതെ വിട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com