കണ്ണൂർ സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കളി; രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി

മുൻ‌കൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം
Kannur university
Kannur University file
Edited By:
Updated on
1 min read

കണ്ണൂർ: കണ്ണൂർ സർവകലാശാല ഭരണത്തിൽ യു ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പിടിമുറുക്കി. സർവകലാശാല രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി. രജിസ്ട്രാർ ജോബി കെ ജോസിനെയാണ് പുറത്താക്കിയത്. മുൻ‌കൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം.

Kannur university
'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി വിഷയം ഉൾപ്പെടുത്തുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് ഇദ്ദേഹത്തെ യു.ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് പ്രൊഫസറായ ഡോ പ്രിയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനെ മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചിരുന്നു.

പ്രിയയുടെ നിയമനത്തിൽ തെറ്റില്ലെന്ന നിലപാട് മാറ്റാൻ സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തെ ഇടത് സിൻഡിക്കേറ്റിൻ്റെ ഭരണത്തിനു ശേഷമാണ് യുഡിഎഫിന് നിയന്ത്രണമുള്ള സിൻഡിക്കേറ്റ് വരുന്നത്. സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യയാണ് അസി.പ്രൊഫസറായ ഡോ. പ്രിയ വർഗീസ്.

Kannur university
ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
Kannur university
സപ്ലൈകോ ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
Summary

Political maneuvering at Kannur University; Registrar removed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com