നഗരസഭ അധ്യക്ഷയെ 'പൂതന' എന്ന് വിളിച്ചു; രാജു അപ്‌സരക്കെതിരെ കേസെടുത്ത് പൊലീസ്

A case has been registered against Raju Apsara
രാജു അപ്സര
Edited By:
Updated on
1 min read

ആലപ്പുഴ: നഗരസഭ അധ്യക്ഷ മോളി ജേക്കബിനെ 'പൂതന'യെന്നും അഴിമതിക്കാരിയെന്നും വിളിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

A case has been registered against Raju Apsara
ഇടവേളയ്ക്ക് ശേഷം നാളെ മുതൽ ശക്തമായ മഴ, മൂന്ന് ദിവസം മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

തനിക്കെതിരെയുള്ള പൂതന പരാമര്‍ശം മാനഹാനി ഉണ്ടാക്കിയെന്നും ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതു മനോവിഷമം ഉണ്ടാക്കിയെന്നും കാട്ടിയാണു പരാതി നല്‍കിയത്.

നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുല്ലയ്ക്കല്‍ തെരുവിലേക്കു പുനരധിവസിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ബുധനാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജു അപ്‌സര നഗരസഭ അധ്യക്ഷയെ പൂതന എന്നു വിളിച്ച് അധിക്ഷേപിച്ചത്.

A case has been registered against Raju Apsara
'സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് ഞാന്‍; കൂടെയുള്ള മന്ത്രിമാരെ സതീശന്‍ സൂക്ഷിക്കണം'
A case has been registered against Raju Apsara
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക: എം വി ഗോവിന്ദന്‍
Summary

'Poothana' remark against Alappuzha municipality chairperson; case has been registered against Raju Apsara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala police
Incident involving the attack on ED officials in Thiruvananthapuram,ED registers case under pmla act
pv anvar
Shakeela
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com