

കൊച്ചി: പോസ്റ്റൽ വോട്ടുകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വോട്ടിങ് യന്ത്രം സൂക്ഷിക്കുന്നതിനു സമാനമായി വീടുകളിൽ നിന്നു സമാഹരിക്കുന്ന പോസ്റ്റൽ വോട്ടുകൾ കനത്ത സുരക്ഷയിൽ വയ്ക്കാൻ നിർദേശിക്കണം എന്നാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ ആവശ്യം.
കെ മുരളീധരൻ (നേമം), ദീപക് ജോയ് (വൈപ്പിൻ), ആനാട് ജയൻ (വാമനപുരം) എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ജയ, പരാജയങ്ങൾ നിർണയിക്കുന്നതിൽ പോസ്റ്റൽ വോട്ട് നിർണായകമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.
ഓരോ മണ്ഡലത്തിലും ഇത്തവണ 7000– 8000 പേർക്ക് പോസ്റ്റൽവോട്ട് അർഹതയുണ്ട്. പലയിടത്തും നാലായിരത്തോളം പേർ ഈ സൗകര്യം വിനിയോഗിച്ചു. 5000ൽ താഴെ ഭൂരിപക്ഷം വരാറുള്ള മണ്ഡലങ്ങൾ പലതുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates