'മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടാറില്ല, ഹിമാചല്‍ ഒരു ഓഫറും നല്‍കിയിട്ടില്ല'; പിണറായിക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവ് വീണ്ടും 'ദുരൂഹ' ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് വിഡി സതീശന്‍
vd satheesan, pinarayi vijayan
Power Contract: CM VD Satheesan Counters LOP Pinarayi Vijayan's Allegations
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍ രംഗത്ത്. വൈദ്യുതി കരാര്‍ സംബന്ധിച്ച് ഇന്നലെ വിശദമായ മറുപടി നല്‍കിയിട്ടും പ്രതിപക്ഷ നേതാവ് വീണ്ടും 'ദുരൂഹ' ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

യൂണിറ്റിന് 12.50 രൂപയ്ക്ക് ഹിമാചല്‍ പ്രദേശ് വൈദ്യുതി നല്‍കാമെന്ന് അറിയിച്ചതിന്റെ രേഖകള്‍ എവിടെയെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയിട്ടില്ല. അത്തരമൊരു ഓഫര്‍ ഹിമാചല്‍ പ്രദേശ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ രാജസ്ഥാന്‍ ഒക്ടോബര്‍ 18ന് തീരുമാനിക്കുകയും 28ന് അത് റെഗുലേറ്ററി കമ്മിഷന് മുന്നിലെത്തുകയും ചെയ്തിരുന്നു. കെഎസ്ഇബി ശുപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഒക്ടോബര്‍ 30നാണ് തന്റെ പക്കല്‍ ഫയല്‍ എത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ്, എന്തുകൊണ്ടാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാത്തതെന്ന് ചോദിക്കുന്നത് വിരോധാഭാസമാണ്. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെഎസ്ഇബി തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചതെന്ന് രേഖകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയിട്ടും അതേ ആരോപണം വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ജിഎന്‍എ പ്ലാറ്റ്ഫോം വഴി വൈദ്യുതി വാങ്ങുന്നത് പരിഗണിക്കാമെന്ന് മുന്‍ കെഎസ്ഇബി ചെയര്‍മാന്റെ നോട്ടിലുണ്ടായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജിഎന്‍എ പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ട രേഖകളോ ചോദ്യങ്ങള്‍ക്ക് മറുപടിയോ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച വിഡി സതീശന്‍, നിലവില്‍ കെഎസ്ഇബിയിലെ സിപിഎം സംഘടന ബന്ധപ്പെട്ട എല്ലാ രേഖകളും പ്രതിപക്ഷ നേതാവിന് കൈമാറിയിട്ടുണ്ടല്ലോ എന്നും പരിഹസിച്ചു. കൂടുതല്‍ രേഖകള്‍ വേണമെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ നേടിയെടുക്കാവുന്നതാണെന്നും, ഫയലുകള്‍ കൃത്യമായി പരിശോധിച്ച് പഠിച്ച ശേഷമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മുന്നില്‍ വരുന്ന ടിഷ്യൂ പേപ്പറുകളില്‍ ഒപ്പിടുന്ന പതിവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

vd satheesan, pinarayi vijayan
വൈദ്യുതി കരാര്‍: 'രേഖകള്‍ പുറത്തുവിടാന്‍ മടി എന്തിന്?' മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുന്നെന്ന് പിണറായി
vd satheesan, pinarayi vijayan
'നിങ്ങള്‍ 120 വര്‍ഷം ഭരിച്ചാലും അംബേദ്കറേക്കാള്‍ വലിയ ആളാകില്ല'; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ദീപ്‌കെ
vd satheesan, pinarayi vijayan
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയിട്ടില്ല, മന്ത്രി ലിജുവുമായി സഹോദരതുല്യ ബന്ധം: ബാര്‍ ഉടമ രതീഷ്
Summary

Power Purchase Controversy: CM VD Satheesan Rebuts LOP's Allegations, Calls Charges Baseless

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News 07 Nov 2026
pinarayi vijayan, vd satheesan
 VD Satheesan Reply To Pinarayi Vijayan Power Crisis Row
kerala power crisis
X

FOLLOW US

ON GOOGLE DISCOVER