PP Chitharanjan MLA
PP Chitharanjan MLA insults differently-abled people i kerala assembly SM ONLINE

'രണ്ടു കൈയും ഇല്ലാത്തവന്റെ...'; ഭിന്നശേഷിക്കാരെ അവഹേളിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കാന്‍ ആയിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം
Published on

തിരുവനന്തപുരം: നിയമസഭയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമര്‍ശവുമായി ആലപ്പുഴയില്‍ നിന്നുള്ള സിപിഎം എംഎല്‍എ പി പി ചിത്തരഞ്ജന്‍. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പരിഹസിക്കാന്‍ ആയിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗത്തെ ബോഡി ഷെയിമിങ് നടത്തിയെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെയാണ് ചിത്തരഞ്ജന്റെ പദപ്രയോഗങ്ങള്‍.

PP Chitharanjan MLA
'അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ' ബാനറുമായി പ്രതിപക്ഷം; പിടിച്ചുമാറ്റാൻ സ്പീക്കറുടെ നിർദേശം; സഭ ഇന്നും പ്രക്ഷുബ്ധം

'രണ്ട് കൈയും ഇല്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം' എന്നായിരുന്നു ചിത്തരഞ്ജന്റെ അധിക്ഷേപം. ചിത്തരഞ്ജന്റെ പ്രതികരണം സഭ്യേതരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെയാണ് ചിത്തരഞ്ജന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയില്‍ സഭ്യേതരമായാണ് ഇടപെടുന്നത്. ഭരണപക്ഷത്ത് നിന്നും മോശം പരാമര്‍ശങ്ങള്‍ നിരന്തരം ഉണ്ടാകുമ്പോഴും സ്പീക്കര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

PP Chitharanjan MLA
ശബരിമലയില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വാസവന്‍

അതേസമയം, പി പി ചിത്തരഞ്ജന്റെ പരാമര്‍ശം സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എയുടെ വാക്കുകള്‍ സിപിഎം നേതാക്കള്‍ സ്വയം അപരിഷ്‌കൃതരും അപ്രസക്തരുമാകുന്നതിന്റെ ഉദാഹരണമാണ് എന്നും നാടുമാറന്നത് ഇവര്‍ അറിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ബല്‍റാം ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. പഞ്ച് ഡയലോഗുകള്‍ അടിക്കാനുള്ള ഈ വ്യഗ്രതയാണ് വിജയന്‍ മുതല്‍ ചിത്തരഞ്ജന്‍ വരെയുള്ള സിപിഎമ്മുകാരുടെ യഥാര്‍ത്ഥ പ്രശ്നം. കാരണം, വസ്തുതാപരമായ വാദങ്ങള്‍ക്കല്ല, ഇത്തരം ഡയലോഗുകള്‍ക്കും വീരസ്യം പറച്ചിലുകള്‍ക്കുമാണ് കയ്യടി കിട്ടുക എന്നാണവര്‍ ധരിച്ചു വച്ചിരിക്കുന്നത്, അഥവാ അങ്ങനെയാണ് അവരുടെ അണികളില്‍ നിന്ന് ഇതുവരെയുള്ള അനുഭവം എന്നും ബല്‍റാം പറയുന്നു.

Summary

CPM MLA from Alappuzha PP Chitharanjan made derogatory remarks about differently-abled people in the Assembly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com