"മത്തി 300, അയല 240, നത്തോലി 200..." സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു

കാലാവസ്ഥാ വ്യതിയാനം കാരണം കടലില്‍ ചെറുമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു
FILE
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് മത്സ്യവില കുതിച്ചുയരുന്നു. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്കും അയലക്കും ദിനംപ്രതി വില കയറിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 100-150 രൂപ കിലോ വിലയുണ്ടായിരുന്ന മത്തി(ചാള) 300 രൂപയായി ഉയര്‍ന്നു. ചെറിയ മത്തിക്ക് പോലും 240-250 രൂപയാണ് വില. 160-180 രൂപയുണ്ടായിരുന്ന അയല വില 220 മുതല്‍ 240 രൂപ വരെ ഉയര്‍ന്നു. ഇത് വരും ദിവസങ്ങളില്‍ 300 രൂപയോളമെത്തുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

കായല്‍ മീനുകളായ കണമ്പ്, കരിമീന്‍, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600-800 രൂപ വരെയാണ് വില. കൂന്തള്‍ 120-140, കിളിമീന്‍ 200-220, ചെമ്മീന്‍ 300 രൂപ എന്നിങ്ങനെയാണ് പുതിയ വില. നെയ്മീന്‍, ആവോലി, മോദ എന്നിവയാണ് വലിയ മീനുകളുടെ കൂട്ടത്തില്‍ വിലയില്‍ മുന്നില്‍. 1000-1300 വരെയാണ് നെയ്മീന്റെ വില. വിപണിയില്‍ നെയ്മീന്റെ വരവും പാതി കുറഞ്ഞിട്ടുണ്ട്. ആവോലി വില 600-800 രൂപയും മോദ 700 രൂപ മുതല്‍ 750വരെയുമാണ് കിലോ വില.

FILE
ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലാവസ്ഥാ വ്യതിയാനം കാരണം കടലില്‍ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം ചെറുമീനുകളുടെ പ്രജനനത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത മീനുമായി വന്ന ട്രക്കുകള്‍ പിടികൂടിയ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളോടുള്ള താല്‍പ്പര്യം കുറഞ്ഞതും പ്രാദേശിക മീനുകളുടെ ഡിമാന്റും വിലയും കൂട്ടാന്‍ ഇടയാക്കി.

FILE
വനത്തില്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ; ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യം

മീന്‍ വിലയിലെ വ്യതിയാനം ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ വറ്റ ഉള്‍പ്പടെയുള്ള വലിയ മീനുകളുടെ വില താഴേയ്ക്ക് പോയത് ആശ്വാസത്തിനിട നല്‍കുന്നു. 250 രൂപ കിലോ വിലയുണ്ടായിരുന്ന വറ്റ ഒറ്റയടിക്ക് 100 രൂപയിലേക്ക് എത്തി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ചാകര ഉണ്ടായപ്പോള്‍, വറ്റ കഴിച്ച് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വറ്റയുടെ ഡിമാന്റ് കുറഞ്ഞത്.

Summary

Price of small fish is skyrocketing in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER