പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ 7ന് ​ഗുരുവായൂരിൽ എത്തും; 7.40ന് ദർശനം, താമര കൊണ്ട് തുലാഭാരം

ഗുരുവായൂർ ശ്രീവത്സം ​ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം എത്തുക. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക് 
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Updated on: 
1 min read

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ​ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡിൽ കവചമായി നിർത്തും. പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡിൽ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും. 

​ഗുരുവായൂർ ശ്രീവത്സം ​ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും അദ്ദേഹം ദർശനത്തിനായി എത്തുക. 20മിനിറ്റ് ദർശനം. താമര കൊണ്ടു തുലാഭാരം നടത്താൻ സാധ്യത. 8.45നു സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക്. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും.

നാളെ 80 വിവാ​ഹങ്ങളാണ് ​ഗുരുവായൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളിൽ താലി കെട്ടുന്ന വധൂവരൻമാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈമാറണം. 

പ്രധാനമന്ത്രി ദർശനത്തിനായി എത്തുമ്പോൾ ഉദ്യോ​ഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേർക്ക് അകത്ത് നിൽക്കാൻ അനുവാദം ഉള്ളു. ദേവസ്വം ഭരണ സമിതി അം​ഗങ്ങൾക്ക് കൊടി മരത്തിനു സമീപം നിൽക്കാം. സുരക്ഷാ നടപടികൾക്കായി 3,000 പൊലീസുകാരെയാണ് നിയോ​ഗിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com