പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധം : സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കും
Published on

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി അറിയിച്ചു.

സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പണിമുടക്കിനോട് യോജിപ്പാണെങ്കിലും കടകള്‍ അടച്ചിടേണ്ടെന്നാണ് സംഘടനാ തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com