'സസ്‌പെന്‍ഷന്‍ പ്രാഥമിക നടപടി മാത്രം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയില്‍; വിരമിച്ചവര്‍ക്കെതിരെയും നടപടി'

അന്വേഷണത്തില്‍ വിശദമായ പരിശോധന നടക്കുമെന്നും മണ്ഡല മകരവിളക്ക് കാലം തുടങ്ങാന്‍ അധികകാലം ഇല്ലാത്തതിനാല്‍ എത്രയും വേഗം വിവാദങ്ങള്‍ അവസാനിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ps prasanth
പിഎസ് പ്രശാന്ത്
Updated on
1 min read

തിരുവനന്തപുരം:  ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് എസ്പി കോടതിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അന്വേഷണത്തില്‍ വിശദമായ പരിശോധന നടക്കുമെന്നും മണ്ഡല മകരവിളക്ക് കാലം തുടങ്ങാന്‍ അധികകാലം ഇല്ലാത്തതിനാല്‍ എത്രയും വേഗം വിവാദങ്ങള്‍ അവസാനിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ps prasanth
'ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കൊണ്ടുപോയി'; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

ഈയാഴ്ച തന്നെ വിജിലന്‍സ് എസ്പി കോടതിക്ക് റിപ്പോര്‍ട്ടുനല്‍കും. അതിന്റെ കോപ്പി ദേവസ്വം പ്രസിഡന്റിന് ലഭിക്കും. അതിനുശേഷം കൂടിയാലോചിച്ച് കര്‍ശനനടപടി സ്വീകരിക്കും. വിരമിച്ച ആളുകളുടെ കാര്യത്തില്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ എന്തുചെയ്യുമെന്ന് ആലോചിക്കും. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ അനുമതി തേടുന്നത് സ്വാഭാവികത നടപടി ക്രമം മാത്രമാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. അന്വേഷണത്തില്‍ വിശദമായ പരിശോധന നടക്കും. അതുകൊണ്ട് അതിനെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്ത നടപടി പ്രാഥമിക നടപടി മാത്രമാണ്.

ps prasanth
ദ്വാരപാലകശില്‍പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റത്?, ദേവസ്വം മന്ത്രി ഇന്നുതന്നെ രാജിവയ്ക്കണം; നിയമസഭയില്‍പ്രതിപക്ഷ ബഹളം

മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കാന്‍ ഇനി അധികമില്ല. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദം എത്രയും വേഗം അവസാനിപ്പിക്കും. അവിടെയെത്തുന്ന ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തകയെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ മറ്റൊരു കടമ. ദേവസ്വം മന്ത്രിയുടെയും ബോര്‍ഡ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമല്ലേ? പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

Summary

ps prasanth reaction on sabarimala controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

കെ കെ രമ
Kejriwal boycotts judge who refused to recuse in Delhi excise case
mv govindan
Sinil, Alappuzha SP Mohanachandran
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com