ഷുഗര്‍ ഗുളിക, ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍...; പിഎസ് സി പരീക്ഷയില്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക പരിഗണന

ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ പിഎസ് സി തീരുമാനിച്ചു
പിഎസ്‌സി,ഫയല്‍ ചിത്രം
പിഎസ്‌സി,ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ പിഎസ് സി തീരുമാനിച്ചു. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് ( കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കും. 

അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള പിഎസ് സി ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പിഎസ് സി വെബ്‌സൈറ്റിലെ 'മസ്റ്റ് നോ' എന്ന ലിങ്കില്‍ 'ടൈപ്പ് വണ്‍ ഡയബെറ്റിക്' എന്ന മെനുവില്‍ ലഭ്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER