പിടി 7ന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
പിടി 7ന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും; നാലു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും
Published on

പാലക്കാട് : ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. പിടി 7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. അതേസമയം പി ടി 7നെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപണം. കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വയ്ക്കാൻ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com