അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം; ഒരു കേസ് കൂടി; രജിസ്റ്റർ ചെയ്തത് 27

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 09:06 PM  |  

Last Updated: 16th January 2023 09:07 PM  |   A+A-   |  

arrest

അറസ്റ്റിലായ അധ്യാപകന്‍ ഫൈസല്‍/ ടിവി ദൃശ്യം

 

കണ്ണൂർ: അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അധ്യാപകൻ എം ഫൈസലാണ് (52). ഇതോടെ ഇയാൾക്കെതിരെയുള്ള കേസുകളുടെ എണ്ണം 27 ആയി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. യുപി സ്‌കൂള്‍ കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കൗണ്‍സലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. ക്ലാസ് സമയത്തും മറ്റുമാണ് ഫൈസൽ ശാരീരികമായി ഉപദ്രവിച്ചത്. 

ആദ്യം അഞ്ച് വിദ്യാർത്ഥിനികളുടെ പരാതിയിലും പിന്നീട് 21 വിദ്യാർത്ഥിനികളുടെ പരാതിയിലും കേസെടുത്തു. എസ്ഐ കെ ദിനേശന്റെ നേതൃത്വത്തിൽ വീണ്ടും വിദ്യാർത്ഥിനികളുടെ മൊഴി എടുത്തപ്പോഴാണ് ഒരു കുട്ടി കൂടി പരാതി നൽകിയത്.

അറസ്റ്റിലായ ഫൈസൽ റിമാ‍ൻഡിൽ കഴിയുകയാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കോടതിയിൽ പൊലീസ് അപേക്ഷ നൽകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കാൻ നടപടി സ്വീകരിക്കും: മന്ത്രി ആർ ബിന്ദു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ