രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കും

രാഹുൽ ഗാന്ധി വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും
Published on

കൽപ്പറ്റ: രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.30ഓടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബാം​ഗളൂരു കേരള സമാജം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ശേഷം 11.45ഓടെ കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

ഉച്ചക്ക് ശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമമാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈ​കുന്നേരത്തോടെ കൽപറ്റ​യി​ൽ ​നി​ന്ന് റോ​ഡ് മാ​ർ​ഗം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേക്കും പോകും. അവിടെ നിന്നും രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.

ഏകാധിപതികൾ ഭീരുക്കളാണെന്നും നരേന്ദ്ര മോദിയും ആ ഗണത്തിൽ പെടുന്ന ആളാണെന്നും ഇന്നലെ കോഴിക്കോട് മുക്കത്ത് യുഡിഎഫ് ബഹുജന കണ്‍വന്‍ഷനിൽ അദ്ദേഹം വിമർശിച്ചു. ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ​ഗാന്ധി ഹെ​ലി​കോ​പ്ട​ർ മാർ​ഗം കോഴിക്കോട് എത്തി.

മുക്കത്ത് വെച്ച് സംഘടിപ്പിച്ച  കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹിച്ചു. യുഡി​എ​ഫ് ബ​ഹു​ജ​ന സം​ഗ​മ​ത്തി​ലും അദ്ദേഹം പ​ങ്കെ​ടു​ത്തു. വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ർ​ട്ടിലായിരുന്നു താമസം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com